
കടയ്ക്കൽ GVHSS ൽ SPC, NCC, JRC, Little Kites, Scout &Guides, NSS തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു.



കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. PTA പ്രസിഡന്റ് അഡ്വ. T R തങ്കരാജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, VHSE പ്രിൻസിപ്പാൾ റെജീന ടീച്ചർ, HSS പ്രിൻസിപ്പാൾ ഇൻ ചാർജ് കവിത ടീച്ചർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പതാക ഉയർത്തലിനോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന,വിവിധ ഗ്രൂപ്പുകളുടെ ദേശഭക്തിഗാനം തുടങ്ങിയവ നടന്നു. ഇതിനുശേഷം സ്വാതന്ത്ര്യദിന റാലിയോട് കൂടി പരിപാടികൾ അവസാനിച്ചു.



