
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിക്കൊണ്ട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കടയ്ക്കൽ
16/08/2024 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലാപ്ടോപ്പിന്റെയും സ്ക്രാച്ച് പ്രോഗ്രാമിന്റെയും സഹായത്തോടെ വിജയകരമായി പൂർത്തീകരിച്ചുകൊണ്ട് GVHSS ചരിത്രം കുറിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പത്താം ക്ലാസ് വിദ്യാർത്ഥികളുമായ അവിനാഷ് കുറുപ്പ്,സൂര്യ കൃഷ്ണ എന്നിവരാണ് പ്രോഗ്രാം തയ്യാറാക്കിയത്.ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള ഇലക്ഷൻ കുട്ടികളിലും അധ്യാപകരിലും ഒരുപോലെ ആവേശം ഉളവാക്കുന്നതായിരുന്നു
. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ ശ്രീ സുബൈർ,ശ്രീമതി സലീന ബീവി, ശ്രീമതി ഷെറീന, ശ്രീ സുരേഷ്, ശ്രീ ലജിത് ചന്ദ്രപ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്.



