
വയനാടിനെ കൈപിടിച്ചുയർത്താൻ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ കടയ്ക്കലിൽ ഫുഡ് ഫെസ്റ്റും, ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു.

ആഗസ്റ്റ് 12,13,14 തീയതികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻവശത്ത് ക്രമീകരിച്ച പന്തലിലാണ് ഫുഡ് ഫെസ്റ്റ് നടന്നത്.

ചായയും, നാടൻ പലഹാരങ്ങളുമടക്കം ഇവിടെ ലഭ്യമാക്കി. നാടിന്റെ വിവിധ തുറകളിലുള്ളവർ ഇതിന്റെ ഭാഗമായി. പതിനാലാം തീയതി ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു.

ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ട് കുടുംബശ്രീയും,നാടിന്റെയാകെ കണ്ണീരായി മാറിയ മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്ക് ആശ്വാസമേകാന്‍ കുടുംബശ്രീയും രംഗത്തുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തന ചുമതല നിര്‍വഹണവും,ദുരിതബാധിതര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങളേകലും ശുചീകരണവും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ മറ്റ് സേവനങ്ങളുമെല്ലാം നല്‍കാന്‍ കുടുംബശ്രീ അംഗങ്ങള്‍ മുന്‍നിരയിലുണ്ട്.

ഇതോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കാൻ ‘ ഞങ്ങളുമുണ്ട് കൂടെ ‘ എന്ന പേരിൽ പ്രത്യേക അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് യോഗം ഈ മാസം 10,11 തീയതികളിൽ സംഘടിപ്പിച്ചു. കൂടാതെ ഓരോ സി ഡി എസിന്റെയും നേതൃത്വത്തിൽ തനത് പരിപാടികളും സംഘടിപ്പിച്ചു വരുന്നു



