
കുമ്മിൾ സമന്വയ ഗ്രന്ഥശാല ബാലവേദി അംഗവും കുമ്മിൾ GHSS ലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫർസാന ഫാത്തിമയാണ് വയനാട്ടിലെ ദുരിതബാധിതർക്കായി തന്റെ ചെറിയ സമ്പാദ്യം നൽകിയത്.
സി പി ഐ എം കുമ്മിൾ ലോക്കൽ സെക്രട്ടറി സൈഫുദീൻ കുമ്മിളിന്റെ അനുജൻ സിറാജിന്റെ മകളാണ് ഈ മിടുക്കി.സമ്പാദ്യക്കുടുക്കയിൽ സ്വരൂപിച്ച 5083/- രൂപ മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുകയായിരുന്നു


