
ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങാണെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക ദിനാചരണവും, ഫലശ്രീ പദ്ധതിയുടെ ഉദ്ഘാടനവും, ഫലശ്രീ പദ്ധതിയുടെ ലോഗോ പ്രകാശനവും, ഫലവൃക്ഷങ്ങളുടെ വിതരണോദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചടയമംഗലം ബ്ലോക്ക് അടിസ്ഥാനമാക്കി നബാർഡിൻ്റെ ധന സഹായത്തോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് കെ.എഫ്.പി.സി. വിജയകരമായ രണ്ട് വർഷം പൂർത്തിയാക്കുന്ന കമ്പനി വെത്യസ്തമാർന്ന പ്രവർത്തനങ്ങളാൽ പ്രദേശത്തെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.മധു യോഗത്തിന് അധ്യക്ഷത വഹിച്ചു.

ഫലശ്രി പദ്ധതിയുടെ ലോഗോ കേരള സംസ്ഥാന കാർഷിക ഗ്രാമ വിസന ബാങ്ക് ഡയറക്ടർ ചിതറ.എസ്.മുരളീധരൻ നായർ ഏറ്റ് വാങ്ങി. നബാർഡ് AGM ജെ.രാഖിമോൾ (നബാർഡ് കൊല്ലം) ആദ്യ ഓർഡർ സ്വീകരിച്ച് സംസാരിച്ചു. ആദ്യ ഓർഡർ ഋഷികേശൻ നായർ പാവല്ല കമ്പനിക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം
സുധിൻ കടയ്ക്കൽ, ചടയമംഗലം എടിഎ ഇൻചാർജ് സുമി ഐ, കുമ്മിൾ കൃഷി ഓഫീസർ സതീഷ് കെ ആർ, കടയ്ക്കൽ കൃഷി ഓഫീസർ ശ്രീജിത്ത് കുമാർ വിപി, പീരുമേട് ഡെവലപ്മെൻ്റ് സൊസൈറ്റി കോഡിനേറ്റർ ജി എസ് പ്രസൂൺ കമ്പനി ഡയറക്ടർമാരായ ഡോ.നടയ്ക്കൽ ശശി, എസ് ജയപ്രകാശ്,

സിപി ജസിൻ,കെ കൃഷ്ണപിള്ള, കെ ജി വിജയകുമാർ, പി രാജേന്ദ്രൻ നായർ, കെ എം ഗോപാലകൃഷ്ണ പിള്ള, വി ബാബു, കെ ഓമനക്കുട്ടൻ, എസ് വിജയകുമാരൻ നായർ, എസ്. സുരേന്ദ്രൻ, മനോജ് കുഞ്ഞപ്പൻ, വളവുപച്ച സന്തോഷ്, റജീന സിദ്ധീക്ക്, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗം സജീവ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കമ്പനി ചെയർമാൻ ജെ സി അനിൽ സ്വാഗതവും, സി ഇ ഒ മുന്ന മുഹമ്മദ് സൂഹൈൽ നന്ദിയും പറഞ്ഞു.




