ജില്ലയിലെ കോളേജുകളില്‍ റാഗിംഗ് പ്രതിരോധിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല ആന്റി റാഗിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള ആലോചനാ യോഗം ചേര്‍ന്നു.

റാഗിംഗ് നടന്നാല്‍ പരാതിപ്പെടുന്നതിനുള്ള ബോധവല്‍ക്കരണവും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കമ്മിറ്റി രൂപീകരിച്ച് നടപ്പാക്കും.വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും നടപടി സ്വീകരിക്കും.

ജില്ലാ കളക്ടര്‍ അധ്യക്ഷനും, എ.ഡി.എം മെമ്പര്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ കോളേജ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, സന്നദ്ധസംഘടനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയവര്‍ അംഗങ്ങളാകും.