നിറപുത്തരിദിനത്തിൽ കാർഷികസമൃദ്ധിയുടെ കതിരൊളി ക്ലാസിലെത്തിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായ ദേവിക എം. ആർ. പുതുതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം പകർന്നുനൽകി മാതൃകയായി.
എഴാംക്ലാസ് ‘അടിസ്ഥാന പാഠാവലി’യിലെ ‘വിത്തെന്ന മഹാദ്ഭുതം’ (പത്മശ്രീ ചെറുവയൽ രാമന്റെ ആത്മകഥയിൽ നിന്നെടുത്ത ഭാഗം) എന്ന പാഠഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊണ്ടാണ് ദേവിക നെൽക്കതിരുമായി ക്ലാസിലെത്തിയതും വീട്ടിലെ കൃഷിരീതികളെക്കുറിച്ച് വിശദീകരിച്ചതും .ഇത് മറ്റ് കുട്ടികൾക്ക് കൗതുകമായി.
അന്യം നിന്നുപോകുന്ന കാർഷിക സംസ്കാരത്തിന്റെ നേർ കാഴ്ചയാണ് ഈ കൊച്ചു മിടുക്കി കടമ്പാട്ടുകോണം എസ്. കെ. വി. ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയാണ് ദേവിക.