
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂഷിൻ എസ് സജീറിന് ലഭിച്ച ക്യാഷ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് സംഭാവന നൽകിയത്. വളവുപച്ച സ്വദേശിയായ റൂഷിൻ വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ മാനേജർ സജീറിൻ്റെയും സിബിലയുടെയും മകളാണ്.


