
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ പുനലൂർ സ്വദേശി ഗോപാലകൃഷ്ണൻ മകൻ ഉണ്ണികൃഷ്ണനെ തമിഴ്നാട് കടയനല്ലൂർ താലൂക്കിൽ പുലിയാൻകുടി വില്ലേജിൽ കുപ്പത്തുമേട് വനത്തിൽ നിന്നും സാഹസികമായി പിടികൂടി ചടയമംഗലം എക്സൈസ് സംഘം. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ടിയാൻ ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ടിയാന്റെ പേരിൽ ചടയമംഗലം അഞ്ചൽ എക്സൈസ് ഓഫീസുകളിലും കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലും നിരവധി കഞ്ചാവ് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽ ഓഫീസർമാരായ മാസ്റ്റർ ചന്തു,ഷൈജു,ജയേഷ് എക്സൈസ് ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു.


