
ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇട്ടിവ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചു. ബഡ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന സെറിബ്രല്‍ പാഴ്‌സി രോഗമുള്‍പ്പടെ ബാധിച്ച പാലിയേറ്റീവ് കുട്ടികളുടെ വീടുകളാണ് സന്ദര്‍ശിച്ചത്.

ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

Cds ചെയർപേഴ്സൺ ബേബി ഷീല,അധ്യാപകർ, ഫിസിയോതെറാപ്പിസ്റ്റ്, കുട്ടികൾ എന്നിവർ പങ്കെടുത്തു.ഇട്ടിവ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ബഡ്‌സ് സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 ന് സ്‌കൂളില്‍ ബഡ്‌സ് ദിനാഘോഷവും,രക്ഷാകര്‍തൃ ബോധവൽക്കരണ പരിപാടിയും കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും നടക്കും.



