
മലയാള ചലച്ചിത്രനടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
കൊമേഡിയനായാണ് നിർമൽ ബെന്നി കരിയർ ആരംഭിച്ചത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2012 -ൽ പുറത്തിറങ്ങിയ നവാഗതർക്ക് സ്വാഗതം ആണ് ആദ്യചിത്രം.തുടർന്ന് ആമേൻ, ദൂരം എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.
