
കടയ്ക്കലിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.
കല്ലുതേരി സ്വദേശി 50 വയസ്സുളള സക്കീർ ഹുസൈനാണ് മരിച്ചത്.രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത് സ്വന്തം റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനായി പോകുന്നവഴി ദർപ്പാക്കാട് വച്ചായിരുന്നു അപകടം നടന്നത്.

സക്കീർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ ബസ്സ് ഇടിച്ച് ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു.കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം പുതുക്കോട് ജുമാ മസ്ജിദിൽ കബറടക്കി. പ്രവാസിയായിരുന്ന സക്കീർ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയും, മൂന്ന് കുട്ടികളും ഉണ്ട്.
