കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. 3 ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അര്‍ഹതയുണ്ട്. 6 മുതല്‍ 8 ശതമാനം വരെ പലിശനിരക്കിലാണ് വായ്പ
. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്‌നോളജി, ബിസിഎ, എല്‍എല്‍ബി, എംബിഎ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി) വിജയകരമായി പൂര്‍ത്തികരിച്ചവര്‍ ആയിരിക്കണം. പ്രായം 40 വയസ് കവിയാന്‍ പാടില്ല. വിവരങ്ങള്‍ക്ക് www.ksbc.dc.com ഫോണ്‍-0474 2766276