
കൊല്ലം സർക്കാർ വൃദ്ധസദനത്തിലെ താമസക്കാർക്ക് താമസിക്കുന്നതിന് കെ.എ സ്.എഫ്.ഇ സി.എസ്.ആർ ഫണ്ടിൽ നിന്ന് വാഹനം വാങ്ങി നൽകി. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു
. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. ദിനേശ് അധ്യക്ഷനായി. ജില്ലാ പഞ്ചായ ത്തംഗം ബി. ജയന്തി, തൃക്കരുവ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷർ, ത്രിതലപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, അന്തേവാസികൾ തുട ങ്ങിയവർ പങ്കെടുത്തു


