കൊല്ലം > പെരുമൺ ദുരന്തത്തിന് ഇന്ന് 36 വയസ്സ്. 1988 ജൂലൈ എട്ടിനായിരുന്നു ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ 12 ബോഗികൾ പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 ജീവനുകൾ പൊലിഞ്ഞത്.
മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കും മൂന്നരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ല. അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അന്വേഷണ പ്രഹസനങ്ങൾ നടത്തി കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ദുരന്തകാരണം ഇന്നും അജ്ഞാതമായി തുടരുന്നു. പെരുമൺ പാലത്തിനു സമീപം പണി കഴിപ്പിച്ച സ്മൃതി മണ്ഡപത്തിൽ മുൻവർഷങ്ങളെപ്പോലെ ഇക്കുറിയും മരിച്ചവരുടെ ബന്ധുക്കൾ എത്തി പുഷ്പാർച്ചന നടത്തും. പെരുമൺ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും സംഘടിപ്പിക്കും.