സംസ്ഥാനത്താകെ 315 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രവര്‍ത്തനം മാതൃകാപരവും പ്രശംസിക്കപ്പെടേണ്ടതും ആണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹഭവനം പദ്ധതിയുടെ താക്കോല്‍ കൈമാറല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ മുന്‍കൈ എടുത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതുപ്രവര്‍ത്തനത്തിലെ താത്പര്യം അവരുടെ ഉള്ളില്‍ ഉണ്ടാവാന്‍ കാരണമാകുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടായിരം കോടി ചിലവില്‍ സംസ്ഥാനമാകെ 5 ലക്ഷം വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്കുന്നതിനോടൊപ്പമാണ് ഈ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ മന്ത്രി കൈമാറി. ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ടി.കെ. ഷഹാല്‍ ഹസ്സന്‍ മുസലിയാരെ ചടങ്ങില്‍ ആദരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. വി. പ്രദീപ്, അക്കാദമിക്ക് ഹയര്‍സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്‍. സുരേഷ് കുമാര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. എന്‍. അന്‍സാര്‍,
സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍, ജില്ലാ കണ്‍വീനര്‍ എസ്. എസ്. അഭിലാഷ്, ജനപ്രതിനിധികള്‍, സ്ഥിരംസമിതി അദ്ധ്യക്ഷര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.