വരയറ പാട്ടുപുരയിൽ ശ്രീ കുമാരി ദേവീക്ഷേത്രം പുന:പ്രതിഷ്ഠ മഹോത്സവം 2024 ജൂലൈ 14,15 (1199 മിഥുനം 30,31) തീയതികളിൽ നടക്കും.
14-07-2024 ഞായർ
രാവിലെ നട തുറക്കുന്നതോടെ ചടങ്ങുകൾ ആരംഭിയ്ക്കും, തുടർന്ന് 2.30 ന് പുന: പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 3.30 ന് കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് 4 മണിയ്ക്ക് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു.
വൈകുന്നേരം 5 മണി മുതൽ പഞ്ചവാദ്യം, ആചാര്യ വരണം, ആലയ സമർപ്പണം, പുണ്യാഹം പ്രസാദ പരിഗ്രഹണം, ഗണപതി പൂജ എന്നീ ചടങ്ങുകൾക്ക് ശേഷം രാത്രി 7.30 ന് അത്താഴ പൂജയോടെ നട അടയ്ക്കും.
പിറ്റേദിവസം 15-07-2024
രാവിലെ 5.30 ന് നട തുറന്ന് ശേഷം പള്ളിയുണർത്താൽ ഉഷപൂജ, ഗണപതി ഹോമം എന്നീ ചടങ്ങുകൾ നടക്കും.
തുടർന്ന് 10.26 കഴികെ 11.16 നകമുള്ള ശുഭമുഹൂർത്തത്തിൽ പാട്ടുപുരയിൽ ശ്രീ കുമാരി ദേവീ പ്രതിഷ്ഠ നടക്കും.11 മണിയ്ക്ക് പൊങ്കാല സമർപ്പണം,ഉച്ചപൂജ, പ്രസന്ന പൂജ, പ്രതിഷ്ഠ ദക്ഷിണ
12 മണി മുതൽ അന്നദാനം
12.30 ന് നട അടയ്ക്കും
ഘോഷയാത്രയും, ക്ഷേത്ര ചടങ്ങുകളിലും എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികളായ സുഭാഷ് വി (പ്രസിഡന്റ് ),പ്രിൻസ് (സെക്രട്ടറി ), ബിന്ദു കെ (ട്രഷറർ ) എന്നിവർ അറിയിച്ചു.
പ്രസിഡന്റ്
സുഭാഷ് (9061811852)
സെക്രട്ടറി
പ്രിൻസ് ആർ (9020619334)
ട്രഷറർ
ബിന്ദു കെ