കേന്ദ്ര സർക്കാരിൻ്റെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിൻ്റെ സഹകരണത്തോടെയാണ് കൊല്ലം ജില്ലയിലെ ഓയൂരിൽ ലബോറട്ടറി ആരംഭിക്കുന്നത്.പക്ഷിപ്പനി, പന്നിപ്പനി, നിപ ഉൾപ്പെടെയുള്ള എല്ലാ ജന്തുജന്യ രോഗങ്ങളും കേരളത്തിൽ തന്നെ ഉടൻ നിർണ്ണയിക്കാനും പ്രഖ്യാപിക്കാനും കഴിയുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ലാബറട്ടറിയായി ഈ സ്ഥാപനം മാറും.
നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജനുസ്സുകളെ സംരക്ഷിക്കുവാനും, ജനിതക പഠനങ്ങളും, ഗവേഷണങ്ങളും നടത്താൻ ഉപകരിക്കുന്ന രീതിയിലാണ് ലാബ് സജീകരിക്കുന്നത്.നൂറു ശതമാനം കൃത്യതയോടെ പേവിഷബാധ നിർണ്ണയിക്കുവാനും രോഗപ്രതിരോധ വാക്സിനുകൾ നിർമ്മിക്കുവാനും കേന്ദ്രത്തിന് കഴിയും.
മൃഗസംരക്ഷണവകുപ്പിൻ്റെ മറ്റ് രോഗനിർണ്ണയ ലാബറട്ടറികളും, ഗവ. മൃഗാശുപത്രികളും പുതിയ കേന്ദ്രവുമായി ബന്ധിപ്പിക്കും.
അരുമമൃഗങ്ങളുടെയും, പക്ഷികളുടെയും, രോഗനിർണ്ണയവും ലിംഗ നിർണ്ണയവും നടത്താനും കേന്ദ്രത്തിൽ സൗകര്യമുണ്ടാവും.ബഹു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ. ജി.സി. ബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ,അഡ്വൈസർ ഡോ. ആർ അശോക്,വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അൻസർ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ശ്രീ.പ്രണബ് ജ്യോതിനാഥ് IAS,കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ, പ്ലാനിംഗ് അസി.ഡയറക്ടർ ഡോ.നന്ദകുമാർ,ആർ.ജി. സി ബി സയൻ്റിസ്റ്റ് ഡോ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.