
സിനിമാ പിന്നണി ഗായകൻ പുതിയ വീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. തിങ്കളാഴ്ച പകൽ 11ന് സമുദായ ശ്മശാനത്തിലാണ് സംസ്കാരം.
ജയസൂര്യ അഭിനയിച്ച് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം സിനിമയിൽ “ഒരു കുറി കണ്ട് നാം’ എന്ന ഗാനം ആലപിച്ചത് വിശ്വനാഥനായിരുന്നു. നിരവധി ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. തളിപ്പറമ്പ് മിൽട്ടൻസിലെ അധ്യാപകനായിരുന്നു.
കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്താണ് വീട്. പരേതനായ പി വി കണ്ണന്റെയും മീത്തലെവളപ്പിൽ കാർത്യായനിയമ്മയുടെയും മകനായ വിശ്വനാഥൻ അവിവാഹിതനാണ്. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശേരി), ധനഞ്ജയൻ (എറണാകുളം).
