
നിലമേൽ: നാദം ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കോളേജ് വാർഡ് മെമ്പർ അഡ്വ. നിയാസ് മാറ്റാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നാടക രചന അവാർഡ് ജേതാവ് പ്രൊഫ. ജയകുമാർ പള്ളിമൺ മുഖ്യ അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഷാനവാസ്. എ.എൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷൈജു എസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി നിജു. എൻ, വൈസ് പ്രസിഡന്റ് നസീർ. എസ്, ഭരണസമിതി അംഗം ഷിബു. ആർ, സജീബ്.എം എന്നിവർ ആശംസകൾ നേർന്നു. വനിത വേദി സെക്രട്ടറി ജുനിതാ നിസാം കൃതജ്ഞത രേഖപ്പെടുത്തി.

