തേഞ്ഞിപ്പാലം : കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ എടുക്കാനെത്തിയ വിദ്യാർഥിയുടെ പിതാവിന്‌ തുണയായി എസ്‌എഫ്‌ഐ ഹെൽപ്‌ ഡെസ്‌ക്‌. മകളുടെ അഡ്‌മിഷൻ ആവശ്യത്തിനായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെത്തിയ രാജേഷ്‌ കുഴഞ്ഞ്‌ വീഴുകയായിരുന്നു. തുടർന്ന്‌ എസ്‌എഫ്‌ഐ പ്രവർത്തകരും അവിടെയുണ്ടായിരുന്ന മറ്റ്‌ രക്ഷിതാക്കളും ചേർന്ന്‌ രാജേഷിനെ ആശുപത്രിയിലെത്തിച്ചു. തന്നെ സഹായിക്കാനെത്തിയവർക്ക്‌ നന്ദി അറിയിച്ച്‌ കൊണ്ട്‌ രാജേഷ്‌ ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌ ഇപ്പോൾ ചർച്ചയാണ്‌.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

എന്റെ തികച്ചും ഒരു വ്യക്തിപരമായ അനുഭവം ഇവിടെ പങ്കുവെയ്ക്കുന്നു….. കുറച്ചുനാളുകളായി സിനിമയുടെ വർക്കിനു വേണ്ടി ഒരു ദീർഘദൂര യാത്രയിലായിരുന്നു…..നാട്ടിൽ എത്തിയപ്പോൾ ആകെ അവശനായിരുന്നു….. പതിവ് രീതിയായ ട്രിപ്പും ഇഞ്ചക്ഷനും പയറ്റി നോക്കി…. നോ രക്ഷ…. അടുത്തദിവസം മോളുടെ അഡ്മിഷന്റെ ആവശ്യവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പോകേണ്ടതുള്ളതുകൊണ്ട് വീണ്ടും രാവിലെ ഒരു ഇഞ്ചക്ഷന്റെ പിൻബലത്തിൽ സ്വൊയം ഡ്രൈവ് ചെയ്തു അവിടെയെത്തുകയും അവിടുത്തെ നടപടി ക്രമങ്ങൾ കഴിഞ്ഞങ്കിലും ഫീ അടക്കാൻ സ്വൽപ്പം വൈകുമെന്നതിനാൽ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോൾ… പെട്ടെന്ന് അവശനാവുകയും…. അതിലേറെ വല്ലാത്തൊരു വിറയലോടെ കുഴഞ്ഞു വീഴുമെന്നൊരവസ്ഥയിൽ തൊട്ടടുത്തു നിൽക്കുന്ന മോളുടെ സുഹൃത്തിന്റെ അച്ഛൻ Rtd എസ്. ഐ. സുബൈർ സർ അദ്ദേഹത്തിന്റെ കാർ എടുത്തു വന്നു… അപ്പോഴേക്കും SFI അഡ്മിഷൻ ഹെൽപ്പ് ഡെസ്കിലെ സഹോദരങ്ങൾ ഞങ്ങളും വരാം കൂടെ എന്ന് പറഞ്ഞ് വളരെ വേഗത്തിൽ തന്നെ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു വേണ്ട സൗകര്യങ്ങൾ ചെയ്യുകയും, സുബൈർ സാറും , sfi യുടെ ബ്രവിം എന്ന സുഹൃത്തും എല്ലാം കഴിയുന്നതുവരെ കൂടെ നിൽക്കുകയും ചെയ്തു എന്നു മാത്രമല്ല… ശ്രീമതിയെയും, മോളെയും സമാധാനിപ്പിച്ച് കാറിൽ ഹോസ്പിറ്റലിൽ എത്തിച്ച ഞാൻ കാണാത്ത ഹിഷാം എന്ന sfi യുടെ സഹോദരനും…. നന്ദി….. ഈ പച്ച മനസ്സിന്റെ ഒരായിരം നന്ദി…

മേൽ പറഞ്ഞ ബ്രാവിം കടയ്ക്കൽ വാച്ചീക്കോണം സ്വദേശിയാണ്.

നിങ്ങളുടെ ചിന്തകൾ നന്മയുള്ളതാകട്ടെ…..
നിങ്ങളുടെ കരങ്ങൾ താങ്ങാവട്ടെ………..
നിങ്ങളുടെ പ്രവർത്തനങ്ങൾ നല്ലൊരു നാളേക്ക് വേണ്ടിയാവട്ടെ……..
കക്ഷി രാഷ്ട്രീയത്തിനും, ജാതി,മത,ലിംഗ ഭേദത്തിനുമപ്പുറം നാളെയുടെ തലമുറകൾക്ക് നിങ്ങൾ മാതൃകയാവട്ടെ…..

error: Content is protected !!