
എറണാകുളത്ത് തൃപ്പൂണിത്തുറയില്‍ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്താണ് കാര്‍ ഡ്രൈവറുടെ മർദിച്ചതെന്നാണ് പരാതി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈര്‍. ഇന്ന് രാവിലെ 7.30യോടെയായിരുന്നു സംഭവം. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
