
കേരള നോളജ് എക്കോണമി മിഷൻ്റെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കു ന്നതിനായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സൗത്ത് സോണിലെ മുൻസിപ്പാലിറ്റി സെക്രട്ടറി, പ്ലാൻ ക്ലർക്ക്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ യോഗം തിരുവനന്തപുരം മുൻസിപ്പൽ ഹൗസിൽ ചേർന്നു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഡീനാടോമി അധ്യക്ഷയായി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ റിവിഷനിലൂടെ നിലവിലെ പദ്ധതികൾ ജൂലൈ 27 വരെ പുതുക്കാം. 39 മുൻസിപ്പാ ലിറ്റികളിൽ നിന്നായി 88 പേർ പങ്കെടുത്തു. 2025 മാർച്ച് വരെയുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, പ്രോഗ്രാം മാനേജർ ആർ.എ വൈശാഖ്, വി.എസ് ഹരികൃഷ്‌ണൻ, മാനേജർ പി.കെ.പ്രിജിത്ത് തുടങ്ങിയവർ പങ്കെ ടുത്തു


