
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു വാങ്ങിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്, പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ, എസ് ബുഹാരി,ജെ സി അനിൽ, പി പ്രതാപൻ, ആർ എസ് ബിജു,വി വേണുകുമാരൻ നായർ, പ്രീതൻ ഗോപി, ആശുപത്രി സൂപ്രണ്ട് ഡോ വി എ ധനുജഎന്നിവർ പങ്കെടുത്തു


