കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ൽ 7 കുട്ടികളുമായി ആരംഭിച്ച ബഡ്‌സ് സ്കൂൾ ഇന്ന് 100 ഓളം കുട്ടികൾ പഠിക്കുന്ന ഒരു മഹാ സംരംഭമായി മാറിക്കഴിഞ്ഞു.പരിമിതമായ ഭൗതിക സാഹചര്യങ്ങളെ അവര്ക് ഏർപ്പെടുത്താൻ കഴിയുന്നുള്ളു എന്നത് ഗ്രാമപഞ്ചായത്തിനെ ഏറെ അലട്ടുന്ന ഒരു പ്രശ്നമായിരുന്നു. ഇതിനു ശാശ്വത പരിഹാരം ഉണ്ടാകണം എന്നത് ഭരണാസമിതി ഗൗരവമായി കണ്ടിരുന്നു.

അതിന്റെ ഭാഗമായി ബഡ്‌സ് സ്കൂളിന്നായി അമ്പതു സെന്റിൽ കുറയാത്ത ഭൂമി പഞ്ചായത്തിലെ പ്രധാന റോഡിനു സമീപത്തു വാങ്ങുവാൻ 2022 മുതൽ ശ്രമം ആരംഭിച്ചു. ഒടുവിൽ 19/7/2024 ൽ 40.700 സെന്റ് ഭൂമി 4070000 രൂപ ചിലവഴിച്ചു വാങ്ങാൻ സാധിച്ചിരിക്കുന്നു.ഇതിന്റെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി വസ്തു പ്രസ്തുത ആവശ്യത്തിനായി തന്ന വസ്തു ഉടമകളായ ശ്രീ മനു ശ്രീമതി ദേവി എസ്സ് എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാറിന് കൈമാറി.

എം എൽ എ യും, കേരളത്തിന്റെ മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി കൂടിയായിട്ടുള്ള ജെ ചിഞ്ചുറാണി ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിയ്ക്കാൻ കഴിയും.

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് കടയ്ക്കൽ ബഡ്‌സ് സ്കൂൾ.പരിചയസമ്പന്നരായ ടീച്ചർ മാരുടെ നേതൃത്വത്തിൽ സ്പീച്ച് തെറാപ്പി, പെൺ കുട്ടികൾക്കുവേണ്ടി സ്പെഷ്യൽ കൗൺസിലിംഗ് എന്നിവ നടന്നുവരുന്നു, കൂടാതെ ഫിസിയോ തെറാപ്പി സെന്ററും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും, ഒരുകൂട്ടം അധ്യാപകരും, ജീവനക്കാരും, ഈ കുട്ടികളെ സ്നേഹിക്കുന്ന കടയ്ക്കലിലെ ജനങ്ങളും ഈ സംരംഭത്തിന് എല്ലാ പിന്തുണയും നൽകി കൂടെ ഉണ്ട്.

ഭിന്നശേഷി കഴിവുകൾ പ്രോത്സാഹിപ്പിക്കുക വഴി കുട്ടികളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും എന്നതിന് ഒരു മാതൃകയാണ് ഈ സ്കൂൾ കലാ, കായിക കഴിവുകൾ ഏറെയുള്ള കുട്ടികളാണ് ഇവിടുള്ളത്. പാട്ടും, ഡാൻസും, ചിത്രരചനയും എല്ലാത്തിലും ഇവർ മുൻപന്തിയിലാണ്.ബഡ്‌സ് കാലോത്സവത്തിൽ കൊല്ലം ജില്ലയിൽ ഒന്നാമതെത്താൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.കൂടാതെ ഒട്ടനവധി അവാർഡുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്.