
ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു.

കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ വളരെക്കാലം ജോലി ചെയ്ത ഡോ.മധുസൂദനൻ , ഡോ.ലക്ഷ്മിക്കുട്ടി എന്നിവരെ കുട്ടികൾ വീട്ടിലെത്തി ആദരിച്ചു. പരിസര ശുചിത്വം പാലിക്കുന്നതിനെ കുറിച്ചും, വ്യക്തി ജീവിതത്തിൽ പാലിക്കേണ്ടുന്ന സ്വഭാവ രീതികളെ കുറിച്ചും ഡോ.മധുസൂദനൻ കുട്ടികളുമായി സംസാരിച്ചു.

ഡോക്ടർമാരുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചും, ഡോക്ടർ ആയതിലുള്ള അഭിമാനത്തെക്കുറിച്ചും ഡോക്ടർമാർ ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഡോ.ലക്ഷ്മിക്കുട്ടി കുട്ടികളുമായി സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വിജയകുമാർ ഡെപ്യൂട്ടി HM ശ്രീമതി. വിനിതകുമാരി, രക്ഷാകർതൃ പ്രതിനിധി ശ്രീ. നന്ദനൻ SPC യുടെ ചുമതലക്കാരായ ശ്രീ. ഷിയാദ് ഖാൻ ശ്രീമതി ശോഭ എന്നിവർ സംസാരിച്ചു.

