പഴയ മലയാള കാർഷിക കലണ്ടർ
മലയാളമാസത്തിലെ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഭൂമി സൂര്യനെ വലം വയ്ക്കാനെടുക്കുന്ന ഒരു വര്‍ഷത്തെ 13.5 ദിവസങ്ങള്‍ വരുന്ന 27 ഞാറ്റുവേലകളായാണ് തരംതിരിച്ചിരിക്കുന്നത്.
സൂര്യന്റെയും ചന്ദ്രന്റയും ചലനമനുസരിച്ച് പൂര്‍വീകര്‍ ചിട്ടപ്പെടുത്തിയ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല.
രണ്ടര ഞാറ്റുവേലകള്‍ ചേരുന്നതാണ് ഒരു മലയാളമാസം. ഞായറെന്നാല്‍ സൂര്യന്‍, വേലയെന്നാല്‍ സഞ്ചാരം, സൂര്യന്റെ സഞ്ചാരവും കാലാവസ്ഥയും നോക്കി കൃഷി, ക്രമീകരിക്കുന്നതാണ് ഞാറ്റുവേല.
മലയാളമാസത്തിലെ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഭൂമി സൂര്യനെ വലം വയ്ക്കാനെടുക്കുന്ന ഒരു വര്‍ഷത്തെ 13.5 ദിവസങ്ങള്‍ വരുന്ന 27 ഞാറ്റുവേലകളായാണ് തരംതിരിച്ചിരിക്കുന്നത്.
മലയാള മാസത്തിലെ മേടം ഒന്നിനു തുടങ്ങി മീനം 30 ന് അവസാനിക്കുന്ന തരത്തിലാണ് കാര്‍ഷിക കലണ്ടര്‍ നീങ്ങുന്നത്.
ഞാറ്റുവേലകള്‍ നോക്കി കൃഷി ചിട്ടപ്പെടുത്താന്‍ സംസ്ഥാന കൃഷി വകുപ്പ് തന്നെ ഈ കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.