
കേരള കശുവണ്ടണ്‍ി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2023-2024 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരില്‍ നിന്നും 2022-23 വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദം (പി.ജി), പ്രൊഫഷണല്‍ കോഴ്‌സ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ ക്ഷേമനിധി അംഗത്തിന്റെ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന് വിദ്യാര്‍ത്ഥിയുമായുളള ബന്ധം തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി ബുക്ക്്/ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം ആഗസ്റ്റ് 16നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കശുവണ്ടണ്‍ി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടണ്‍യ്ക്കല്‍ വെസ്റ്റ്, കൊല്ലം-691001 എന്ന വിലാസത്തിലോ [email protected] ലോ സമര്‍പ്പിക്കണം. ഫോണ്‍- 0474-2743469

