
ഓണക്കാലത്ത് വിഷരഹിതമായ ജൈവ പച്ചക്കറി കൃഷി ലക്ഷ്യമിട്ടുകൊണ്ട് ചടയമംഗലം ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ കമ്പനിയായ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി അത്തം ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കുന്നു.

പദ്ധതി നിർവ്വഹണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിദ്യാധരൻ നിർവഹിച്ചു. കർഷക കമ്പനിയിലെ അംഗങ്ങളുടെ വീടുകളിൽ ജൂലൈ 7 ന് പച്ചക്കറി കൃഷിക്ക് വേണ്ടിയുള്ള വിത്തിടീൽ സംഘടിപ്പിക്കും.

സെപ്റ്റംബർ 10 ന് വിളവെടുപ്പ് നടത്തുന്നു. പച്ചക്കറി കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ കർഷക കമ്പനി ഏറ്റെടുത്ത് മാർക്കറ്റ് ചെയ്യും. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ കമ്പനിയിൽ രജിസ്റ്റർ ചെയ്യണമെന്ന് കമ്പനി അറിയിച്ചു.

കമ്പനി ചെയർമാൻ ജെ.സി അനിൽ അധ്യക്ഷത വഹിച്ചു. കുമ്മിൾ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണപിള്ള തൈകളുടെയും വിത്ത്കളുടെയും വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

കമ്പനി ഡയറക്ടർമാരായ സിപി ജസിൻ, എസ് വിജയ കുമാരൻപിള്ള, കെ.ഓമനക്കുട്ടൻ,വി. ബാബു, എസ്.സുരേന്ദ്രൻ, കെ.രാജേന്ദ്രൻ നായർ,എസ്.ജയപ്രകാശ്, മനോജ് കുഞ്ഞപ്പൻ, റജീന, ഗോപാല കൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു. കമ്പനി സി. ഇ. ഒ മുന്ന മുഹമ്മദ് സുഹൈൽ നന്ദി പറഞ്ഞു



