സമൂഹത്തിന്റെ നിര്‍ണ്ണായക നേതൃത്വമായി പെണ്‍കുട്ടികളെ മാറ്റിതീര്‍ത്തത് കേരളത്തിലെ വിദ്യാഭ്യാസപരിഷ്‌ക്കാര നടപടികളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവി പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി സഹായിക്കുന്ന പഠനമിത്രം – ‘അവരും ചിരിക്കട്ടെ: നമുക്കൊപ്പം’പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു. മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ലാ ശിശുക്ഷേമ സമിതിയുടേതെന്നും പറഞ്ഞു.
കറവൂര്‍ മഹാദേവര്‍മണ്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.സോമരാജന്‍ അദ്ധ്യക്ഷനായി.
കറവൂര്‍ എല്‍. വര്‍ഗ്ഗീസ്, ശിശുക്ഷേമ സമിതിജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈന്‍ ദേവ്, ട്രഷറര്‍ എന്‍.അജിത് പ്രസാദ്, എക്‌സിക്യുട്ടിവ് അംഗങ്ങളായ മനോജ്, അനീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനഘ, അര്‍ച്ചന, സൗമ്യാവിജയന്‍, ഗീതാമണി, ബിന്ദു, പി. സോണി, ഹെഡ്മിസ്ട്രസ് ലതാ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസ് നയിച്ചു. എല്ലാ കുട്ടികള്‍ക്കും പ0നഉപകരണങ്ങള്‍ വിതരണം ചെയതു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പഠനോപകരണങ്ങളാണ് നല്‍കിയത്.