
ഡി വൈ എഫ് ഐ പ്രതിഭാസംഗമവും, പൊതുയോഗവും 01-07-2024 തിങ്കൾ വൈകുന്നേരം 4.30 ന് കുമ്മിളിൽ വച്ച് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ മേഖല കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കുമ്മിൾ അധ്യക്ഷനായി,സെക്രട്ടറി എ ഫൈസൽ സ്വാഗതം പറഞ്ഞു.

സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ,ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഡോ വി മിഥുൻ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു എന്നിവർ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു.

സി പി ഐ എം കുമ്മിൾ ലോക്കൽ സെക്രട്ടറി എ കെ സൈഫുദീൻ, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ഷിജി പേഴുംമൂട്, ട്രഷറർ ദീപു, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അൻസി, എസ് എഫ് ഐ ഏരിയ സെക്രട്ടറി അർജുൻ, ഡി വൈ എഫ് ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അഖിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് രാധിക എന്നിവർ സംസാരിസംസാരിച്ചു. ഡി വൈ എഫ് ഐ മേഖല ട്രഷറർ ഷെഹീൻ കുമ്മിൾ നന്ദി പറഞ്ഞു.

