ദേശീയ ദുരന്തപ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) യുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊട്ടാരക്കര സെന്റ് ഗ്രേഗോറിയോസില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തര രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.

അഗ്‌നിശമന മാര്‍ഗങ്ങള്‍, ജലാശയ രക്ഷാപ്രവര്‍ത്തനം, വിവിധ തരത്തിലുള്ള മുറിവുകള്‍, ഒടിവുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന വിധം, സി പി ആര്‍ നല്‍കുന്ന രീതി, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ടത് തുടങ്ങി പലവിധ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് നല്‍കിയത്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൊട്ടാരക്കര തഹസീല്‍ദാര്‍ ജി.വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. സിമി അലക്‌സ്, എന്‍.സി.സി ഓഫീസര്‍ ഡോ. സി.ആര്‍.ഇന്ദുലാല്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. അജേഷ്, ഹസാഡ് അനലിസ്റ്റ് പ്രേം ജി. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു . കമാന്‍ഡര്‍ അലോക് കുമാര്‍ ശുക്ലയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.ആര്‍.എഫ് സംഘം ക്ലാസുകള്‍ എടുത്തു