സി ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ സാഹിത്യ പുരസ്കാരം.

സി ആർ പുണ്യയുടെ ഫോട്ടോ എന്ന കഥയും റോബിൻ എഴുത്തുപുരയുടെ എളാമ്മയുടെ പെണ്ണ് എന്ന കവിതയുമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ കുരീപ്പുഴ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കഥാ വിഭാ​ഗം പ്രത്യേക ജൂറി പുരസ്കാരങ്ങൾ: വിമീഷ് മണിയൂർ (ജവഹർ), ഹരികൃഷ്ണൻ തച്ചാടൻ (പാത്തുമ്മയുടെ വീട്), പി എം മൃദുൽ (ജലശയ്യയിൽ കുളിരമ്പിളി). കവിതാ വിഭാ​ഗം പ്രത്യേക ജൂറി പുരസ്കാരങ്ങൾ: സിനാഷ (എവിടെയാണെന്ന് ചോദിക്കരുത്), ആ‌ർ ബി അബ്ദുൾ റസാക്ക് (പാടവരിയും കാറ്റുവിളി നൃത്തവും ), കെ വി അർജുൻ (കടൽ വറ്റുമ്പോഴുള്ള മീനുകൾ).

കുരീപ്പുഴ ശ്രീകുമാർ, വിനോദ് വൈശാഖി, ഷീജ വക്കം എന്നിവരടങ്ങിയ സമിതിയാണ് കവിതാ വിഭാഗം ജേതാവിനെ തെരഞ്ഞെടുത്തത്. സന്തോഷ് എച്ചിക്കാനം, കെ രേഖ, ഡോ. എ കെ അബ്ദുൾ ഹക്കിം എന്നിവരായിരുന്നു കഥാ വിഭാഗം ജൂറി. യുവധാര പബ്ലിഷർ വി കെ സനോജ്, ചീഫ് എഡിറ്റർ വി വസീഫ്, മാനേജർ എം ഷാജർ, എഡിറ്റർ ഡോ. ഷിജൂഖാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!