
നവ കേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കടയ്ക്കൽ, ചിതറ,ഇളമാട്,ഇട്ടിവ നിലമേൽ, വെള്ളിനല്ലൂർ പഞ്ചായത്തുകളിൽ തയ്യാറാക്കിയ ജല ബജറ്റ് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ പ്രകാശിപ്പിച്ചു.


ഓരോ പ്രദേശത്തും ലഭ്യമായ വെള്ളത്തിന്റെ അളവും, വിവിധ ആവശ്യങ്ങൾക്കായുള്ള വെള്ളത്തിന്റെ അളവും ശാസ്ത്രീയമായും ജനകീയമായും കണക്കാക്കുകയും അത് അടിസ്ഥാനമാക്കി ജലലഭ്യതയിൽ ഉണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിന് വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കുകായുമാണ് ഇതുവഴി ചെയ്യുക


.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ അധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി കോഡിനേറ്റർ എസ് ഐസക്,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു



