
ചടയമംഗലം വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, 6 മാസം തുടർച്ചയായി 100% യൂസർ ഫീ സമാഹരിച്ച ഹരിതകർമ സേനാംഗങ്ങളെയും ആദരിച്ചു.മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം അൻസാർ, സെക്രട്ടറി വിമലചന്ദ്രൻ, ജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു


