
ഇന്ന് കുമ്മിൾ GHSS ൽ നടന്ന കൊല്ലം ജില്ലാ പ്രവേശനോത്സവ വേദിയിൽ സംഘടിപ്പിച്ച വരയരങ്ങ് ശ്രദ്ധേയമായി. ലഹരിക്കെതിരെ കുട്ടികൾ ഓപ്പൺ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു. പ്രശസ്ത ചിത്രകാരൻ ഗിരീഷ് ചായികയുടെ ശിക്ഷണത്തിലുള്ള കുട്ടികളും,സ്കൂളിലെ മറ്റ് വിദ്യാർഥികളും ഇതിൽ പങ്കാളികളായി.

സ്കൂൾ പ്രവേശനോത്സവം ജില്ലാ തല ഉദ്ഘാടനം കുമ്മിൾ GHSS ൽ മന്ത്രി ജെ.ചിഞ്ചുറാണിയാണ് നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അടക്കം ജില്ലയിലെ ജനപ്രതിനിധികൾ പങ്കെടുത്തു.

