
വ്യാപാര വ്യവസായ വാണിജ്യ ലൈസൻസുകൾ സെപ്റ്റംബർ 30 വരെ പിഴ കൂടാതെ പുതുക്കാനാകും.. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകിയതും മാർച്ച് 31 നു അവസാനിച്ചതുമായ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കാനുള്ള സമയം ജൂൺ 30 വരെ മുൻപുതന്നെ നീട്ടിയിരുന്നു.
ഇതാണ് ഇപ്പോൾ മൂന്നുമാസം കൂടി നീട്ടിയിരിക്കുന്നത്. വ്യാപാരി/വ്യവസായി/വാണിജ്യ സ്ഥാപനം നടത്തുന്നവർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.

