
പൂക്കളും പൂമ്പാറ്റകളും വർണ്ണാഭമാക്കുന്ന ഒരു പുതിയ ഭൂമിക്കായുള്ള പ്രതീക്ഷയോടെ
ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൃക്കണ്ണാപുരം എസ്. എം. യു. പി. എസിന്റെ കുട്ടികൾ തയ്യാറാക്കുന്ന ബട്ടർഫ്‌ളൈ പാർക്കിന് തുടക്കമായി.

സ്കൂൾ അങ്കണത്തിൽ നടന്ന മനോഹരമായ ചടങ്ങിൽ പ്രഥമാധ്യാപകൻ ശ്രീ സുമിത് സാമുവൽ പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാലയ അങ്കണത്തെ വർണ്ണാഭമാക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ബട്ടർഫ്ലൈ പാർക്കിന് ചെടികൾ നട്ടുകൊണ്ട് PTA പ്രസിഡന്റ് ശ്രീ ലിതിൻ വെന്നിയോട് ഉദ്ഘാടനം നിർവ്വഹിച്ചു.

സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ മനു, അധ്യാപകരായ ബിന്ദു എം,
സ്റ്റാഫ് സെക്രട്ടറി ശ്രീ അരുൺ പി വർഗീസ്, അധ്യാപകർ, PTA അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി..

