കടയ്ക്കൽ കോട്ടപ്പുറം ലക്ഷം വീട് അനു നിവാസിൽ 50 വയസ്സുള്ള ഉഷയാണ് ശസ്ത്രക്രിയയ്ക്കുള്ള ചിലവിലേയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്

ഏകദേശം പത്ത് വർഷത്തിന് മുൻപാണ് ഉഷയ്ക്ക് ഹൃദയ സംബന്ധമായ അസുഖം ആരംഭിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിശോധനയിൽ ഹൃദയ വാൽവുകളിൽ ഒന്നിന് ക്ഷതം സംഭവിച്ചതിനെ തുടർന്ന് 2012 ൽ ഓപ്പൺ ഹാർട്ട് സർജറി നടത്തി ഒരു വാൽവ് മാറ്റിവച്ചു. ഇപ്പോൾ രണ്ടുവാൽവിനും കേടുപറ്റി ബ്ലഡ്‌ ലീക്കാവുന്ന അവസ്ഥയിലാണ്.

എത്രയും വേഗം രണ്ട് വാൽവും മാറ്റിവയ്ക്കണമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കൊളേജിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഈ മാസം 25 ന് ഓപ്പറേഷൻ നടത്താൻ ആണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 5 ലക്ഷത്തോളം രൂപ ഇതിനായി കണ്ടെത്തണം. നിർധരാരായ കുടുംബത്തിന്‌ ഇത് കണ്ടെത്താൻ കഴിയില്ല. ഉഷയും, ഭർത്താവും കൂലി പണി എടുത്താണ് കുടുംബം കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്.

ചികിത്സയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ നല്ലൊരു തുക ഈ കുടുംബത്തിന്‌ ബാധ്യത ഉണ്ട്. ഉണ്ടായിരുന്ന 3 സെന്റ് സ്ഥലവും വീടും ഈ ആവശ്യത്തിലേക്കായി വിളിക്കേണ്ടിവന്ന ഈ കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് താമസം. ഉഷയുടെ ജീവൻ രക്ഷിക്കാൻ കാരുണ്യമതികളായ ജനങ്ങളുടെ സഹായം തേടുകയാണ്, സന്മ്മനസുള്ളവർ ഉഷയെ സഹായിക്കണം കൂടാതെ ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യണം.