
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കിംസാറ്റ് ആശുപത്രിയുടെ ഒന്നാം വാർഷികം ജൂൺ 10 ന് വർണ്ണാഭമായി സംഘടിപ്പിക്കും.
ജൂൺ 10 ന് രാവിലെ 9 മണിയ്ക്ക് സാമൂഹിക ആരോഗ്യ പരിചരണ മേഖലയിലെ സമകാലിക വിഷയങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മഞ്ചേരി മെഡിക്കൽ കോളേജിലെ പ്രൊഫ ടി എസ് അനീഷ് വിഷയാവതരണം നടത്തും.പി എസ് സി മുൻ ചെയർമാൻ എം ഗംഗാധര കുറുപ്പ്, എൻ എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻ പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

12 മണി മുതൽ കുടുംബശ്രീ പ്രവർത്തകരും, ജീവനക്കാരും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ.ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനം സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിക്കും Kimsat ചെയർമാൻ എസ് വിക്രമൻ സ്വാഗതം പറയും
, മൈക്രോബയോളജി ലാബിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിയ്ക്കും

ആശംസകൾ അറിയിച്ചുകൊണ്ട്, മുല്ലക്കര രത്നാകരൻ ( സി പി ഐ സംസ്ഥാന എക്‌സികുട്ടീവ് അംഗം) സി പി ഐ (എം) ജില്ലാ സെക്രട്ടറി എസ് സുദേവൻ, എൻ എസ് ഹോസ്പിറ്റൽ പ്രസിഡന്റ് പി രാജേന്ദ്രൻ, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ,കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ, കേരള ബാങ്ക് ഡയറക്ടർ അഡ്വ ജി ലാലു, കെ എസ് സി ഡി സി ചെയർമാൻ, എസ് ജയമോഹൻ,, കൊല്ലം ജെ ആർ എ അബ്ദുൾ ഹലിം,

കൊല്ലം ജെ ഡി വി എസ് ലളിതാംബിക ദേവി,കടയ്ക്കൽ എസ് സി ബി പ്രസിഡന്റ് ഡോ വി മിഥുൻ, വൈസ് പ്രസിഡന്റ് പി പ്രതാപൻ, അഡ്വ ടി എസ് പ്രഫുല്ലഘോഷ്, ഡി രാജപ്പൻ നായർ, ഡോ മുഹമ്മദ് ഹുസൈൻ,
ഡോ സുരേഷ് എസ് പിള്ള, ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെ നജീബത്ത്,പഞ്ചായത്ത് പ്രസിഡന്റുമാരായ, കെ മധു,എം മനോജ് കുമാർ, സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, സി പി ഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി,

എ താജുദീൻ (INC), എസ് രാധിക, സി രജിത കുമാരി, എ ഷിബു, എൻ ആർ അനിൽ, ഇ വി ജയപാലൻ, ആർ ലത എന്നിവർ പങ്കെടുക്കും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി അശോകൻ നന്ദി പറയും.വൈകുന്നേരം 4.30 മുതൽ കലാ പരിപാടികളുടെ തുടർച്ച.6.30 ന് മ്യൂസിക്കൽ നൈറ്റ്


