
സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രദര്‍ശനം തുടങ്ങി. ഉദ്ഘാടനം ഓയില്‍ പാം കണ്‍വന്‍ഷന്‍ സെന്ററില്‍ പി.എസ്. സുപാല്‍ എം. എല്‍. എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അജിത്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.


