
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച അരിപ്പൽ വാർഡിൽ വരുന്ന വഞ്ചിയോട് എസ് ടി കോളനിയിലെ തലക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ ഉദ്ഘാടനം ചെയ്തു

. 30-06-2024 ൽ വഞ്ചിയോട് നടന്ന പരിപാടിയിൽ ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഉഷ സ്വാഗതം പറഞ്ഞു

പഞ്ചായത്ത് മെമ്പർ മെമ്പർ പി പ്രജിത്ത്, ഊര് മൂപ്പൻ ശ്യാം,എസ് ടി കോർഡിനേറ്റർ, കോളനി നിവാസികൾ എന്നിവർ പങ്കെടുത്തു.വാർഷിക പദ്ധതിയിൽ നിന്നും 7 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.


