
കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനിലെ മാനേജിംഗ് ഡയറക്ടറായി സുനില്‍ ജോണ്‍ കെ. നിയമിതനായി. കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി,
വിവിധ സ്വകാര്യകമ്പനികളില്‍ സീനിയര്‍ മാനേജര്‍ കേഡറില്‍ സേവനം അനുഷ്ഠിച്ചശേഷം കശുവണ്ടി വികസന കോര്‍പ്പറേഷനിലെ മെറ്റീരിയല്‍സ് മാനേജരായി 17 വര്‍ഷമായി തുടരുകയാണ്. ഒരു വര്‍ഷക്കാലമായി മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ്ണ അധികചുമതലയും നിര്‍വഹിക്കുന്നു.

