
സാമൂഹ്യ സുരക്ഷാ പെൻഷൻ /ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യണമെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. 2023 ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25/6/2024മുതൽ 24/8/2024വരെ യുള്ള കാലയളവിനുള്ളിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മുൻവർഷം മസ്റ്ററിംഗ് ചെയ്തവരും 2023 ഡിസംബർ വരെ പെൻഷൻ അനുവദിച്ച പുതിയ ഗുണ ഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കുന്ന തിനായി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഓരോ ഗുണഭോക്താവും സ്വന്തം ആധാർ കാർഡും ആയി അക്ഷയ കേന്ദ്രത്തിൽ എത്തി മസ്റ്ററിംഗ് ചെയ്തു പെൻഷൻ ഉറപ്പാക്കണം .
വീട്ടിൽ കിടപ്പ് രോഗികൾ ക്ക് അവരുടെ വീടുകളിൽ എത്തി മ സ്റ്റ റിംഗ് ചെയ്തു കൊടുക്കുന്നതിനു ള്ള സൗകര്യം അക്ഷയകേന്ദ്രത്തിൽ ഉണ്ടാകും കിടപ്പു രോഗി യുടെ വിവരങ്ങൾ അക്ഷയ കേന്ദ്ര ത്തിൽ അറിയിക്കണം.
ബയോ മെട്രിക്ക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം


