
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശത്തെ നിഷേധിക്കരുതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ . കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 2 ദിവസമായി നടക്കുന്ന പട്ടികജാതി പട്ടിക വർഗ നിയമ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തട്ടിൽ തീർക്കേണ്ട പരാതികൾ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പരാതികൾ പോലീസ് സ്റ്റേഷനുകളിൽ കൃത്യമായും രജിസ്റ്റർ ചെയ്യിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 400 കേസുകൾ ലഭിച്ചതിൽ 150 കേസുകൾ ഒന്നാം ദിവസം പരിഗണനയിൽ എടുത്തിട്ടുണ്ട്.
ജില്ലയിൽ കമ്മിഷൻ സിറ്റിംഗ് ഇന്ന് (ജൂൺ 12 ) അവസാനിക്കും. കമ്മിഷൻ അംഗങ്ങളായ ടി.കെ.വാസു ,അഡ്വ.സേതു നാരായണൻ തുടങ്ങിയവർ പങ്കെടുത്തു


