.കഴിഞ്ഞ 32 വർഷമായി മായാജാല രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് ഷാജു കടയ്ക്കൽ.
കവൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്.കേരളസർക്കാർ സാംസ്കാരികകാര്യവകുപ്പും മലയാളംമിഷനും സംയുക്തമായി സംഘടിപ്പിച്ച ഭാഷാപ്രവർത്തകരുടെ സംഗമത്തിൽ ഭാഷാപഠനത്തിൽ ഇന്ദ്രജാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തികച്ചും വ്യത്യസ്തമായ മാജിക് ഷോ ഷാജു അവതരിപ്പിക്കുകയുണ്ടായി.
വിവിധരാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും നിന്നുളള ഭാഷാപ്രവർത്തകരാണ് ഈ അഭിമാനമുഹൂർത്തത്തിൽ സാക്ഷ്യം വഹിച്ചത്.അതുപോലെ ഭിന്നശേഷി കുട്ടികളെ കണ്ടെത്തി സ്വന്തം ചിലവിൽ മായാജാലം പരിശീലനം നൽകി വേദിയിൽ എത്തിക്കാനും ഷാജുവിന് കഴിഞ്ഞിട്ടുണ്ട്.
മെജീഷ്യന്‍സ് അസ്സോസിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ഒരുമയുടെ ഇന്ദ്രജാലക്കാഴ്ചക്കായി പ്രശസ്തരായ 269 മാന്ത്രികര്‍ കൈ കോര്‍ത്തപ്പോള്‍ ബസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് അവാര്‍ഡ് നേടിയ ഒരേ ഒരു മലയാളിയാണ് ഷാജു.
കടയ്ക്കൽ ആനപ്പാറയിൽ സ്ഥിരതാമസമായ ഷാജു നിലവിൽ കടമ്പാട്ടുകോണം എസ് കെ വി ഹൈസ്കൂളിലെ മലയാള അധ്യാപകനാണ്. കൊല്ലായിൽ എസ് എൻ യു പി എസ് അധ്യാപികയായ അനിതയാണ് ഷാജുവിന്റെ ഭാര്യ രണ്ട് മക്കളുണ്ട്.
.അച്ഛന്റെ പാത പിന്തുടര്‍ന്നുകൊണ്ട് മകള്‍ ഗോപിക എന്ന കൊച്ചു മിടുക്കി ഷേഡോ പ്ലേ അഥവാ നിഴല്‍ രൂപങ്ങളുടെ വിസ്മയക്കാഴ്ചകളുമായി വേദികളില്‍നിന്നു വേദികളിലേക്ക് അടിവെച്ചു മുന്നേറുന്നു.ഒപ്പം രണ്ടാമത്തെ മകള്‍ മാളവികയും ചിത്ര രചനയിലൂയിടെ അരങ്ങില്‍ താരമാവുന്നു.