
റീൽസെടുക്കാനായി ബഹുനില കെട്ടിടത്തിന് മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബഹുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴെക്കു വീഴുന്ന രീതിയിലാണ് ഇവർ റീൽസെടുത്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജീവന് ഭീഷണിയായി അപകടകരമായ അലക്ഷ്യമായി പെരുമാറിയതിനാണ് കേസെടുത്തതെന്ന് ഭാരതി വിദ്യാപീഠ് പൊലീസ് പറഞ്ഞു.
