
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു.
സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തിയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും.ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു

