![](https://dailyvoicekadakkal.com/wp-content/uploads/2024/06/WhatsApp-Image-2024-05-12-at-9.31.56-PM-16-1024x385.jpeg)
കടയ്ക്കൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്കെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലം മികവുൽസവം എം.എൽ.എ മെറിറ്റ് അവാർഡ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
![](https://dailyvoicekadakkal.com/wp-content/uploads/2024/06/WhatsApp-Image-2024-06-14-at-6.56.56-PM-1-1024x682.jpeg)
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കിയ നിയോജക മണ്ഡലത്തിലെയും മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മണ്ഡലത്തിനുള്ളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും മന്ത്രി മൊമെൻ്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
![](https://dailyvoicekadakkal.com/wp-content/uploads/2024/06/WhatsApp-Image-2024-06-14-at-6.56.58-PM-1-1024x703.jpeg)
ചടയമംഗലം നിയോജക മണ്ഡലത്തിലെ 17 സർക്കാർ-എയിഡഡ് സ്‌കൂളുകളിൽ നിന്നുമായി 1066 വിദ്യാർത്ഥികളും മണ്ഡലത്തിന് പുറത്തെ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളുമുൾപ്പെടെ 1200 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് മികവുൽസവം 2024 പരിപാടിയിൽ പങ്കെടുത്തത്.
![](https://dailyvoicekadakkal.com/wp-content/uploads/2024/06/WhatsApp-Image-2024-06-14-at-6.56.54-PM-1-1024x682.jpeg)
സൈലം ലേണിംഗ് അക്കാദമിയുടെ സഹകരണത്തോടെ നടന്ന പ്രതിഭോത്സവത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.മനോജ്കുമാർ സ്വാഗതമാശംസിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2024/06/WhatsApp-Image-2024-06-14-at-6.56.53-PM-1024x682.jpeg)
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹരി.വി നായർ, ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്. മധു, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മധു, അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ,
![](https://dailyvoicekadakkal.com/wp-content/uploads/2024/06/WhatsApp-Image-2024-06-14-at-6.56.54-PM-1024x682.jpeg)
ചടയമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് മിനി സുനിൽ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് അൻസർ, ഇട്ടിവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, എ.നൗഷാദ്, കരകുളം ബാബു, അഡ്വ.റ്റി.ആർ.തങ്കരാജ്, അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
![](https://dailyvoicekadakkal.com/wp-content/uploads/2024/06/THALAM1-6-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/06/DAILY-EMPLEM-16-816x1024.jpeg)