
ഇനി അവരുടെ പ്രിയപ്പെട്ട സാരഥി ഇല്ല
ചടയമംഗലം: ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കടയ്ക്കൽ – കൊല്ലം സിവിൽ സ്റ്റേഷനിലേക്കുള്ള ഏക സർവിസിന്റെ സ്ഥിരം സാരഥി ആയിരുന്നു രവീന്ദ്രൻ പിള്ള എന്ന യാത്രക്കാരുടെ പ്രിയപ്പെട്ട രവി അണ്ണൻ,

അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുമ്പോൾ ഇനി മുതൽ കൃത്യസമയം അവരെ കൊല്ലം സിവിൽ സ്റ്റേഷനിൽ എത്തിക്കാൻ രവി അണ്ണൻ ഇല്ല എന്ന വിഷമത്തോടെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ അദ്ദേഹത്തിന് സ്നേഹാദരവ് നൽകി



